തിരുവള്ളൂരിലെ പുല്ലാരംപാക്കത്ത് എസി വാങ്ങണമെന്ന തർക്കത്തിൽ ഭർത്താവുമായി വഴക്കുണ്ടായതിനെത്തുടർന്ന് 23-കാരി മോണിക്ക ആത്മഹത്യ ചെയ്തു. കടുത്ത ചൂടിനെത്തുടർന്നായിരുന്നു ഈ ആവശ്യം. രാത്രി രൂക്ഷമായ വാക്കുതർക്കം നടന്നു. തുടർന്ന് ഭർത്താവും വീട്ടുകാരും ടെറസിലേക്ക് പോയി. രാവിലെ മോണിക്കയുടെ മുറി അടഞ്ഞുകിടക്കുന്നതായി കണ്ടപ്പോൾ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ അവർ മരിച്ച നിലയിൽ കണ്ടെത്തി. വസ്ത്രവ്യാപാരത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് വർഷം മുൻപ് വിവാഹിതരായി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ ആരോപിച്ചു.

പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം പോസ്റ്റുമോർട്ടിനായി അയക്കുകയും ചെയ്തു. “സാധാരണ വഴക്കിനപ്പുറം മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം” എന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

Photo and News Source: Janam TV