ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നുരാത്രി സ്വിസ് എയറിന്റെ വിമാനത്തിൽ എൻജിനിൽ തീപിടുത്തമുണ്ടായി. ടേക്ക് ഓഫിനിടെയായിരുന്നു സംഭവം. പൈലറ്റ് ഉടൻ തന്നെ വിമാനം റൺവേയിൽ നിർത്തിയതിനാൽ വലിയ ദുരന്തം തടയപ്പെട്ടു. വിമാനത്തിൽ നിന്നും അടിയന്തരമായി യാത്രക്കാരെ പുറത്തിറക്കി. എമർജൻസി സ്ലൈഡുകൾ വഴി സുരക്ഷിതമായി പുറത്തിറക്കിയെങ്കിലും ആറ് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിമാനത്തിൽ 232 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. വിമാനത്തിലെ ജീവനക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വിമാനത്തിന്റെ ഇടതുവശത്തെ എൻജിനിൽ നിന്നും പുക പൊന്തിയതായും ലാൻഡിംഗ് ഗിയറിനടുത്ത് തീയുണ്ടായതായും റിപ്പോർട്ടുകളിൽ പറയുന്നു. വിമാനം സൂറിച്ചിലേക്ക് പുറപ്പെടാനായിരുന്നു തയ്യാറെടുപ്പിലായിരുന്നത്. സംഭവത്തിൽ വിമാനത്തിന്റെ ടേക്ക് ഓഫ് നടന്നില്ല. വിമാനത്താവള അധികൃതർ അടിയന്തര നടപടികൾ എടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Photo and News Source: Kvartha



