കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് നീങ്ങുന്ന ഫാമിലി റോം-കോം ചിത്രമാണ് “മധുവിധു”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം ഏപ്രിൽ 23-ന് തിയേറ്ററുകളിൽ എത്തി. സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ സഹനിർമ്മാണത്തോടെ പുറത്തിറങ്ങിയ ചിത്രം, അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രമാണ്.

പ്രണയം, കോമഡി, കുടുംബ ഭാവന എന്നിവ ഒരുമിച്ച് കഥ പറയുന്ന “മധുവിധു” ആദ്യ ഷോ മുതൽ കയ്യടി നേടി. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം, കേരളത്തിലെ സദസ്സുകളിൽ നിറഞ്ഞ് നില്ക്കുന്നു. ഓരോ ദിവസവും ജനത്തിരക്ക് കൂടി വരുന്ന ചിത്രം, ഷറഫുദ്ദീന് മറ്റൊരു ഹിറ്റ് ആയി മാറി.

അഞ്ച് ആണുങ്ങളുള്ള ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് നായികാ വേഷം. ബിഗ് സ്ക്രീനിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഷറഫുദ്ദീൻ-കല്യാണി ജോഡിയുടെ പ്രണയ രംഗങ്ങളും പ്രേക്ഷകരെ ഏറെ രസിപ്പിച്ചു.

Photo and News Source: Newsthen