ചണ്ഡീഗഡിൽ നിന്നുള്ള വാർത്ത. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ താരവും ആം ആദ്മി പാർട്ടിയുടെ (എഎപി) രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗിന്റെ സുരക്ഷാ സംവിധാനങ്ങൾ പഞ്ചാബ് സർക്കാർ പിൻവലിച്ചു. ഹർഭജൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളാണ് ഇതിനു പിന്നിൽ.
ജലന്ധറിലെ ഹർഭജന്റെ വസതിയിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരെയും സർക്കാർ വാഹനത്തെയും പിൻവലിച്ചു. ഹർഭജന്റെ സുരക്ഷാ ചുമതല ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സിആർപിഎഫിനു കൈമാറിയതായി അറിയുന്നു. പഞ്ചാബ് എഎപിയുടെ പ്രമുഖ നേതാക്കളായ രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിട്ടു. അതിൽ മൂന്നുപേർ ബിജെപിയിൽ ചേർന്നു. ഈ സംഭവത്തിനു ശേഷം ഹർഭജൻ ബിജെപിയിൽ ചേരുമെന്ന വാർത്ത ശക്തമായി.
Photo and News Source: Siraj Live



