ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പറക്കാൻ തയ്യാറായിരുന്ന സ്വിസ് വിമാനമായിരുന്നു ഇത്. 232 യാത്രക്കാരിൽ നാലു കുഞ്ഞുങ്ങൾ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു. വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് എഞ്ചിനിൽ തീ പടർന്നതാണ് സംഭവത്തിന് കാരണം. അഗ്നിരക്ഷാ സേന ഉടൻ എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.
യാത്രക്കാരെ വേഗം വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ എഞ്ചിനിലുണ്ടായ തകരാറിനെ തുടർന്നാണ് തീ പിടിച്ചതെന്ന് പ്രാഥമിക നിഗമനം.
Photo and News Source: Kairali News



