ചെന്നൈയിലെ തിരുവള്ളൂരിലാണ് സംഭവം. പുല്ലാരംപാക്കം സ്വദേശിനി മോണിക്ക (23) എസി വാങ്ങുന്നതിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് മരണമടഞ്ഞു. രാത്രിയിലുണ്ടായ തർക്കത്തിനുശേഷം ഭർത്താവ് ആകാശും (26) മറ്റുള്ളവരും ടെറസിലുറങ്ങി. രാവിലെ മോണിക്കയുടെ മുറി അടഞ്ഞുകിടക്കുന്നതായി കണ്ടപ്പോൾ വാതിൽ പൊളിച്ച് കടന്നപ്പോഴാണ് അവളെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. മരണത്തിൽ സംശയമുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. മൂന്ന് വർഷം മുമ്പ് വിവാഹിതരായ ഇവർ വസ്ത്രവില്‍പ്പനശാലയിൽ ജോലി ചെയ്തു വന്നു. ഒരുമിച്ച് പഠിച്ച ഇവർ പ്രണയിച്ച് വിവാഹിതരായി.
Photo and News Source: Samakalika Malayalam



