തൊടുപുഴയിലെയും മൂന്നാറിലെയും കനത്ത ചൂട് അപകടകരമായി മാറിയിരിക്കുന്നു. അൾട്രാവൈലറ്റ് വികിരണ സൂചിക 8 ആയി ഉയർന്നതോടെ, കലക്ടർ ജനങ്ങളെ അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കാനും നേരിട്ട് വെയിൽ കൊള്ളാതെ സൂക്ഷിക്കാനും നിർദേശം നൽകി. വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും നിർദേശം. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ജോലി നിരോധിച്ചു. നിർദേശം ലംഘിക്കുന്ന മാനേജ്മെന്റുകൾക്കെതിരെ നടപടി.
സൂചിക 11 ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
Photo and News Source: Newsthen



