ബെംഗളൂരുവിൽ അത്യാധുനിക ബുള്ളറ്റ് ട്രെയിൻ കോച്ച് നിർമ്മാണ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഉദ്ഘാടനം നിർവഹിച്ചത്. ബി-28 ശ്രേണിയിലെ അതിവേഗ കോച്ചുകളാണ് ഇവിടെ നിർമ്മിക്കുന്നത്. രാജ്യത്തെ ഹൈസ്പീഡ് റെയിൽ സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ പ്ലാന്റ് നിർണായകമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ബുള്ളറ്റ് ട്രെയിനുകൾ പ്രധാന നഗരങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കുമെന്നും ചെന്നൈ–ബെംഗളൂരു യാത്ര 73 മിനിറ്റായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാർച്ചോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന ലക്ഷ്യവും പ്രഖ്യാപിച്ചു. മുംബൈ–ബെംഗളൂരു ബന്ധം ശക്തമാക്കാനായി പുതിയ ട്രെയിൻ സർവീസുകളും ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എൽ.എച്ച്.ബി. കോച്ചുകളോടെ പുതിയ മെയിൽ എക്സ്പ്രസ് ഹുബ്ബള്ളിയിൽ നിന്ന് സർവീസ് തുടങ്ങും. ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസും ബെംഗളൂരു–മംഗളൂരു വന്ദേ ഭാരത് സർവീസും ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു.
Photo and News Source: Janmabhumi



