ഇസ്ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചര്‍ച്ചകൾ ഇറാന്‍ റദ്ദാക്കിയതോടെ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ വഴിമുട്ടി. ഭീഷണിയോ സമ്മര്‍ദ്ദമോ കാരണം ചര്‍ച്ചയ്ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രസ്താവിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാൻ തയ്യാറാകാത്തതാണ് കാരണമെന്ന് വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്കായി അമേരിക്കൻ സംഘം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ട്രംപ് ഉത്തരവിട്ടു. ഇറാന്‍ സമീപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള ചര്‍ച്ചകള്‍ സാദ്ധ്യമല്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം. അമേരിക്കൻ സംഘത്തിന്റെ പാകിസ്ഥാൻ യാത്ര റദ്ദാക്കിയതോടെ ചര്‍ച്ചകളുടെ ഭാവി അനിശ്ചിതമായി തുടരുന്നു.
Photo and News Source: Kerala Online News



