തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ വച്ച് ചാർമിനാർ എക്സ്പ്രസ് ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ തീപിടിച്ചു. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് പോയിരുന്ന ട്രെയിനാണിത്. അലർ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്.

യാത്രക്കാർ അപകട ചങ്ങല വലിച്ച് ട്രെയിനെ നിർത്തുകയും ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

തീപിടിത്തത്തിന്റെ വ്യാപ്തിയോ നാശനഷ്ടത്തിന്റെ അളവോ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് റെയിൽവേ അധികൃതർ പ്രസ്താവന പുറത്തിറക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നു.

Photo and News Source: Sathyam Online