യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പരിപാടിയിൽ വെടിവെപ്പ് നടന്നതിനെത്തുടർന്ന് ആദ്യ പ്രതികരണം പുറപ്പെടുവിച്ചു. സംഭവത്തിൽ ആരും പരിക്കേൽക്കാത്തതും അക്രമി പിടിയിലായതും അദ്ദേഹം സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. 'ഷോ തുടരട്ടെ' എന്ന് താൻ നിർദ്ദേശിച്ചെങ്കിലും, നിയമപാലകരുടെ തീരുമാനത്തിനനുസരിച്ചായിരിക്കും പ്രവർത്തിക്കുമെന്ന് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ട്രംപ്, 'ഡിസിയിലെ വൈകുന്നേരം സംഭവബഹുലമായിരുന്നു. സീക്രഡ് പോലീസും നിയമപാലകരും മികവോടെ പ്രവർത്തിച്ചു. വെടിവെപ്പുകാരനെ പിടികൂടി. 'ഷോ തുടരട്ടെ' എന്ന് ഞാൻ നിർദ്ദേശിച്ചു. എങ്കിലും നിയമപാലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ. അവർ ഉടൻ തീരുമാനമെടുക്കും. ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്ന് വ്യത്യസ്തമായിരിക്കും.'
പ്രോട്ടോക്കോൾ അനുസരിച്ച് പരിസരം വിട്ടുപോകാൻ നിയമപാലകർ ആവശ്യപ്പെട്ടതായും ട്രംപ് വ്യക്തമാക്കി. 30 മിനിറ്റിനുള്ളിൽ വൈറ്റ് ഹൗസിൽ വാർത്താസമ്മേളനം നടത്തുമെന്നും പ്രഥമ വനിതയും വൈസ് പ്രസിഡന്റും കാബിനറ്റ് അംഗങ്ങളും ആരോഗ്യമുള്ളതായും പറഞ്ഞു. പരിപാടി 30 ദിവസത്തിനുള്ളിൽ വീണ്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു.
Photo and News Source: Kerala Online News



