യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയയും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് ഡിന്നറിലാണ് വെടിവയ്പ്പ് സംഭവിച്ചത്. ഹോട്ടലിൽ നടന്ന സംഭവത്തിൽ പ്രതി നിലത്ത് കമിഴ്ന്നു കിടക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. സായുധ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴ്‌പ്പെടുത്തി. പ്രതി നഗ്നനായതിനാൽ മാധ്യമങ്ങൾ കീഴ്ഭാഗം മറച്ചുകൊണ്ട് പ്രസിദ്ധീകരിച്ചു.
സംഭവത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് ശക്തമായ നടപടികൾ ആരംഭിച്ചു. പൊലീസ് വാഹനങ്ങളും ആംബുലൻസുകളും വേദി വളഞ്ഞു. വെടിവെച്ചയാളെ പിടികൂടിയെന്ന് ട്രംപ് അറിയിച്ചു. വെടിയൊച്ച കേട്ടത് ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹില്‌ട്ടണ് ഹാളിലായിരുന്നു. മാധ്യമപ്രവർത്തകരുടെ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടന് തന്നെ പ്രസിഡന്റിനെയും പ്രഥമ വനിതയെയും ചടങ്ങിൽ നിന്ന് മാറ്റി. വെടിവെച്ചയാളെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തുവന്ന ട്രംപ്, വേദിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കപ്പെട്ടു.
Photo and News Source: Kerala Online News



