വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്പ് നടത്തിയ അക്രമി അറസ്റ്റിലായി. ട്രംപ് ട്രൂത്ത് എന്ന സോഷ്യൽ മീഡിയ പേജിൽ ഈ സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സുരക്ഷിതത്വത്തിനായി അക്രമിയുടെ ചിത്രം പുറത്തുവിടുമെന്ന് വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി നടന്ന അത്താഴ വിരുന്നിൽ ട്രംപും മറ്റ് പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയോച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അക്രമിയെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചു. അദ്ദഹത്തോട് ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നു. നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫീസർ. ഞങ്ങൾ അദ്ദഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു’ എന്ന് ട്രംപ് പറഞ്ഞു. ‘ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്ന് സംശയിക്കുന്നു’ എന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, അത്താഴവിരുന്ന് മാറ്റിവച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ സംഭവം നടന്നു.

Photo and News Source: Sathyam Online