ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന വർഷംതോറും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഉയർന്ന ഇന്ധനവിലയും പരിസ്ഥിതി ബോധവും ജനങ്ങളെ വൈദ്യുതവാഹനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. ടാറ്റയാണ് ഇവികളെ ജനകീയമാക്കിയതെങ്കിലും മഹീന്ദ്രയും എംജിയും മത്സരത്തിൽ മുന്നിലാണ്. മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ എന്ന നേട്ടം വീണ്ടും സ്വന്തമാക്കിയത് എംജി വിൻഡ്‌സർ ആണ്.
2026 ഫെബ്രുവരിയിൽ മഹീന്ദ്രയുടെ XEV 9S ഇവിയായിരുന്നു ഒന്നാമതെത്തിയത്. എന്നാൽ, ഒരു മാസത്തിനുള്ളിൽ വിൻഡ്‌സർ തിരികെ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം 4,530 യൂണിറ്റുകൾ വിറ്റഴിച്ച വിൻഡ്‌സർ, ഫെബ്രുവരിയിലെ 2,599 യൂണിറ്റുകളെ അപേക്ഷിച്ച് 74% വർധനവ് രേഖപ്പെടുത്തി.
മഹീന്ദ്രയുടെ XEV 9S, ടാറ്റ പഞ്ച് ഇവി, നെക്സോൺ ഇവി എന്നിവയെ മറികടന്നാണ് വിൻഡ്‌സർ ഈ നേട്ടം കൈവരിച്ചത്. വിമാനത്തിലേത് പോലുള്ള യാത്രാസുഖവും നല്ല ഡിസൈനും കുറഞ്ഞ വിലയും എംജി വിൻഡ്‌സറിനെ ജനപ്രിയമാക്കുന്നു. രാജ്യത്തെ ആദ്യത്തെ സിയുവി ഇലക്ട്രിക് ക്രോസ്ഓവറായ വിൻഡ്‌സറിൽ 38 kWh ബാറ്ററി പായ്ക്ക് ലഭ്യമാണ്. ഫുൾ ചാർജിൽ 332 കിലോമീറ്റർ ഓട്ടമുണ്ട്.
Photo and News Source: DriveSpark



