ഡോണിഗാൾ കൗണ്ടിയിലെ കൗൺസിൽ ഓഫീസിൽ വച്ച് ഗാർഡുകളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ലെറ്റർകെന്നിയിലെ ടി ബ്ലാണേ റോഡിലുള്ള പബ്ലിക് സെർവിസസ് സെന്ററിലായിരുന്നു സംഭവം. അബ്ദു അബൂസിദ് എന്നയാൾ ജീവനക്കാരുമായി പ്രശ്നമുണ്ടാക്കുകയും തുടർന്ന് ഗാർഡുമായി ഏറ്റുമുട്ടുകയും ചെയ്തു. രണ്ട് ഗാർഡുകളും പരിക്കേറ്റ് ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു.

അബ്ദുവിനെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. സ്ത്രീയെ പിന്നീട് വിട്ടയച്ചു. തിങ്കളാഴ്ച ലെറ്റർകെന്നി ജില്ലാ കോടതിയിൽ ഇവരെ ഹാജരാക്കും. 35-കാരനായ അബ്ദുവിന് മേൽ ഗാർഡിനെ ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. കോടതി ഇയാളെ പാസ്‌പോർട്ട് കെട്ടിവയ്ക്കാനും വീട് വിട്ടുപോകാതിരിക്കാനും 150 യൂറോ ബോണ്ട് ഒപ്പിടാനും ഉപാധി വെച്ച് ജാമ്യമനുവദിച്ചു. കേസ് ഏപ്രിൽ 27-ന് വീണ്ടും കേൾക്കും.

Photo and News Source: Sathyam Online