ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വീണ്ടും പാകിസ്താൻ സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഒമാൻ സന്ദർശനത്തിനുശേഷം റഷ്യയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ഇസ്ലാമാബാദിൽ എത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നു.

അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ വരവിനെക്കാൾ മുമ്പുതന്നെ ഇറാൻ സംഘം ഇസ്ലാമാബാദ് വിട്ടതോടെ അമേരിക്ക-ഇറാൻ ചർച്ചകൾ വീണ്ടും അനിശ്ചിതാവസ്ഥയിലായി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക ചട്ടക്കൂടിനെക്കുറിച്ചുള്ള ഇറാന്റെ നിലപാട് പാകിസ്താനുമായി പങ്കുവച്ചതായി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.

നയതന്ത്രത്തെ അമേരിക്ക ഗൗരവമായി കണക്കാക്കുന്നുണ്ടോ എന്ന് അറിയാനാണ് ഇറാൻ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഇപ്പോൾ ഏതു സമയത്തും അമേരിക്കയുമായി ബന്ധപ്പെടാൻ തയ്യാറാണെന്നും ട്രംപ് പ്രസ്താവിച്ചു.

Photo and News Source: 24 News