കെഎസ്ആര്‍ടിസി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റൊഴിവാക്കാതെ 30,000 രൂപ പിഴയിട്ടു. തോട്ടശ്ശേരി സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. അദ്ദേഹം തൃശൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് ബസില്‍ യാത്രചെയ്തു. ബസില്‍ കയറിയ ശേഷം ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസിലായി. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചെങ്കിലും കണ്ടക്ടര്‍ തൃശൂരില്‍ സീറ്റു ലഭിക്കുമെന്ന് ഉറപ്പുനൽകി.
ടിക്കറ്റ് എടുക്കുകയും കൊളപ്പുറത്തേക്ക് യാത്ര തുടരുകയും ചെയ്തു. തൃശൂരിലെത്തിയപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞതില്‍ ഒരെണ്ണില്‍ ഇരുന്നു. പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരന് പരാതിക്കാരനോട് സീറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ടു. ബസ് കണ്ടക്ടറും സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടു. മറ്റ് യാത്രക്കാര്‍ സീറ്റുകളില്‍ ഇരുന്നുകഴിഞ്ഞിരുന്നു. ഇതോടെ പരാതിക്കാരന് യാത്ര ചെയ്യേണ്ടി വന്നു. കക്കാട് സ്റ്റോപ്പിലിറങ്ങേണ്ടിയിരുന്നെങ്കിലും ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനാല്‍ കൂരിയാടില്‍ ഇറങ്ങേണ്ടി വന്നു. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി. കമ്മീഷന് പരാതിക്കാരന്റെ ആക്ഷേപം ശരിവച്ച് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചുമത്തി.
Photo and News Source: Kerala Online News



