ഡബ്ലിനിലെ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഐറിഷ് മാഫിയ നേതാവ് ജെറി ‘ദി മങ്ക്’ ഹച്ച് പ്രഖ്യാപിച്ചു. സ്പെയിനിലെ ലാൻസറോട്ടിൽ നിന്ന് അയർലണ്ടിലേക്ക് തിരികെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റുള്ളവരെപ്പോലെ തന്നെയും വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് ഹച്ച് അഭിപ്രായപ്പെട്ടു.

ഗതെഴുത്ത് 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഡബ്ലിൻ സെൻട്രലിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച ഹച്ചിന് വിജയിക്കാനായില്ലെങ്കിലും അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. രാജ്യത്തെ രാഷ്ട്രീയ കക്ഷികളെല്ലാംതന്നെ ഇത് അമ്പരപ്പിച്ചിരുന്നു. രാജ്യത്തിന്റെ മുൻ ധനകാര്യമന്ത്രിയും ഫിനഗേൽ ടിഡിയുമായ പാസ്കൽ ഡോണഹോയുടെ രാജിവെപ്പിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 22-ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും മെയ് 1-നകം നാമനിർദ്ദേശ പത്രിക സമർപ്പിക്കണമെന്നും നിയമമുണ്ട്.

Photo and News Source: Sathyam Online