തൃശ്ശൂരിൽ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ സ്മരണയോടെ വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും, പുരുഷാരം ആഘോഷത്തിന്റെ പകിട്ട നിലനിർത്തി. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ നിന്നും ഗജവീരൻ ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറപ്പെടുന്നതോടെ ആവേശം ഉച്ചസ്ഥായിയിലെത്തി.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും എട്ടു ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ഭഗവതി ശാസ്താക്കളും ഇന്ന് വടക്കുന്നാഥനെ വണങ്ങാനെത്തും. പൂരപ്രേമികൾ രാവിലെ മുതലേ തെക്കേ മഠത്തിനു മുന്നിലെ പന്തലിനു ചുറ്റും കാത്തിരിക്കും. 11 മണിയോടെ മഠത്തില്‍വരവ് തുടങ്ങും. പഞ്ചവാദ്യത്തിന്റെ മധുരവും മേളത്തിന്റെ ഹരവും ഒരേ സമയം അനുഭവിക്കാനായി പ്രേമികൾ രണ്ടു സ്ഥലത്തും എത്തിയിരിക്കും.
രാവിലെ 11.30ന് പാറമേക്കാവിൽ നിന്നും ചെമ്പട മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിന് ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറയിൽ മേളം ശ്രദ്ധാകേന്ദ്രമാകും. വൈകിട്ട് 5.30ന് തെക്കേനടയിലാണ് കുടമാറ്റം. രാത്രി ഭഗവതി ശാസ്താക്കളുടെ പകൽ എഴുന്നള്ളിപ്പുകൾ ആവർത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയ ഈ പൂരത്തിൽ പുലർച്ചെ ഇരുവിഭാഗത്തിന്റെയും ഓര്‍മയ്ക്കായി വെടിക്കെട്ട് നടത്തും.
Photo and News Source: Samakalika Malayalam



