ഡബ്ലിൻ സിറ്റി സെന്ററിലെ അക്രമസംഭവങ്ങൾ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ ഡബ്ലിൻ സിറ്റി പോലീസിംഗ് പ്ലാൻ പ്രകാരം, ഓരോ ദിവസവും 18 പേരെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യുന്നു. 2025 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം, ദിവസേന 35 ചാർജ്ജുകൾ രജിസ്റ്റർ ചെയ്യുന്നുമുണ്ട്. ഗാർഡിന്റെ സാന്നിധ്യം വർധിപ്പിച്ചതിനെ തുടർന്ന്, ക്രമസമാധാന പ്രശ്നങ്ങൾ 12%, മദ്യപാന സംബന്ധിയായ പ്രശ്നങ്ങൾ 21%, ചെറിയ മയക്കുമരുന്ന് കൈവശം 16% വർധിച്ചിട്ടുണ്ട്.
ഈ പദ്ധതി ആദ്യം നോർത്ത് സെൻട്രൽ, സ്റ്റോർ സ്ട്രീറ്റ്, സൗത്ത് സെൻട്രൽ പ്രദേശങ്ങളിൽ മാത്രം നടപ്പിലാക്കിയിരുന്നു. പിന്നീട് ഡിഎംആർ ഈസ്റ്റ്, ഡൻ ലാഖൈർ, ഡിഎംആർ സൗത്ത്, തള്ളാറ്റ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗാർഡിന്റെ സാന്നിധ്യം തുടരുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ജൊനാഥൻ റോബർട്ട്സ് വ്യക്തമാക്കി. ഈ നടപടിയുടെ ഫലം ഡബ്ലിൻ സിറ്റി സെന്ററിൽ ഇതിനകം തന്നെ ദൃശ്യമാകാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അടുത്ത കാലത്തുതന്നെ മറ്റ് പ്രാന്തപ്രദേശങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Photo and News Source: Sathyam Online



