തൃശ്ശൂർ പൂരം ഇന്ന് ആഘോഷത്തിൻ്റെ ഉച്ചസ്ഥായിയിലെത്തുന്നു. കണിമംഗലം ശാസ്താവിൻ്റെ വരവോടെ പൂരത്തിന് തുടക്കം കുറിക്കുമെന്ന് കരുതുന്നു. രാവിലെ 11 മണിക്ക് മഠത്തിൽ വരവ് പഞ്ചവാദ്യത്തോടെ ആരംഭിക്കും. 12 മണിയോടെ പറമേക്കാവ് ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും വൈകിട്ട് അഞ്ചുമണിയോടെ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും.
പൂരാവേശത്തിൽ പങ്കാളികളാകാൻ വിവിധ സ്ഥലങ്ങളിൽ നിന്നും പതിനായിരങ്ങളാണ് തൃശൂരിൽ എത്തിയിരിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയാണ് ഈ വർഷത്തെ പൂരം നടക്കുന്നത്. കുടമാറ്റം ചെറിയ രീതിയിൽ നടത്താനും കുടകളുടെ എണ്ണവും കുറയ്ക്കാനും തീരുമാനിച്ചിരിക്കുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതം മാത്രമേ കുടമാറ്റത്തിനുണ്ടാകൂ. സമയം 15 മിനിറ്റായി ചുരുക്കും.
Photo and News Source: Sathyam Online



