ന്യൂഡൽഹിയിൽ വച്ച് പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. കുടുംബം സോഷ്യൽ മീഡിയയിലൂടെ മരണവാർത്ത പങ്കുവെച്ചു. സംസ്‌കാരം ലോധി റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. എഴുത്തുകാരി ഗുർമീത് റായ് ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവെന്നറിയപ്പെടുന്ന രഘു റായ്, ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രമായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ ചിത്രം പകർത്തിയതിലൂടെ ശ്രദ്ധേയനായി. ഇന്ദിരാഗാന്ധി മുതലായ നേതാക്കളുടെ അത്യപൂർവ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. 1962-ൽ ഫോട്ടോഗ്രാഫി രംഗത്തേക്ക് കടന്ന അദ്ദേഹം 18-ലധികം പുസ്തകങ്ങൾ രചിച്ചു. ടൈം, ലൈഫ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഭോപ്പാൽ ദുരന്തത്തെക്കുറിച്ചുള്ള 'എക്‌സ്‌പോഷർ, എ കോർപറേറ്റ് ക്രൈം' എന്ന പുസ്തകവും ഡോക്യുമെന്ററിയും അദ്ദേഹം നിർമ്മിച്ചു. ലോക പ്രസ് ഫോട്ടോ ജൂറിയായും പ്രവർത്തിച്ചിരുന്നു.
Photo and News Source: Mathrubhumi



