തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ഹരിതകർമ സേനാംഗം ലതികയ്ക്ക് സൂര്യാതപമേറ്റു. കടകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയായിരുന്നു സംഭവം. കൈ, കാൽ, കഴുത്ത് എന്നിവിടങ്ങളിൽ പൊള്ളലേറ്റ ലതികയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

താപനില ഉയർന്നതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി. ഇടുക്കിയിലും രണ്ട് പേർക്ക് സൂര്യാതപം ബാധിച്ചു. മുട്ടം കളപ്പുരക്കൽ നാരായണനും പെരുമറ്റം സ്വദേശിനി ആശയ്ക്കും ചികിത്സ നൽകി.

Photo and News Source: Sathyam Online