മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ബദർവാസിൽ അദാനി ഫൗണ്ടേഷൻ ‘അദാനി വികാസ് കേന്ദ്രം’ സ്ഥാപിച്ചു. ഡോ. പ്രീതി അദാനിയുടെ ‘സ്വാഭിമാൻ’ പദ്ധതിയുടെ ഭാഗമായ ഈ കേന്ദ്രം 1,500 സ്ത്രീകൾക്ക് സ്ഥിരവരുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

48,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കേന്ദ്രത്തിൽ 600 അത്യാധുനിക തയ്യൽ യന്ത്രങ്ങൾ ഉണ്ട്. പരിശീലനവും ഉൽപ്പാദനവും ഒരുമിച്ച് നടക്കുന്ന ഈ കേന്ദ്രം സ്ത്രീകളെ വിപണിയുമായി ബന്ധിപ്പിക്കും.

കേന്ദ്ര വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം നിർവ്വഹിച്ചു. അയൽഗ്രാമങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തു.

ജ്യോതിരാദിത്യ സിന്ധ്യ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബദർവാസ് ഉൽപ്പന്നങ്ങൾ രാജ്യമെമ്പാടും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഈ പദ്ധതി ഒരു വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

Photo and News Source: Kairali News