കൊല്ലം: സംസ്ഥാനത്ത് ശനിയാഴ്ച സൂര്യാഘാതം മൂലം രണ്ട് പേരുടെ മരണത്തിനിടയായെന്ന സംശയം ഉയരുന്നു. കൊല്ലം കുന്നിക്കോടിലെ കൃഷിയിടത്തില്‍ കണ്ടെത്തിയ ബേബി ഫിലിപ്പിന് (85) ഉയർന്ന ചൂടുമൂലം സൂര്യാഘാതമേറ്റതായി സംശയിക്കുന്നു.
പാലക്കാട് പട്ടാമ്പിയിലെ ബഷീർ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പില്‍ മരിച്ച നിലയിൽ കണ്ടെത്തി. സമീപവാസികളാണ് അദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിലേക്ക് എത്തിച്ചതെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തുടനീളം ഏഴു പേർക്ക് സൂര്യാതപമേറ്റു. കോഴിക്കോട് താമരശേരിയിലെ യുവാവിന് കൈകളില്‍ കുമിളകള്‍ പൊങ്ങി. മലപ്പുറം താനൂരിലെ യുവാവിന് ജോലിക്കിടെ സൂര്യാതപമേറ്റു.
കോഴിക്കോട് പന്നിക്കോടിലെ ബൈക്ക് യാത്രികന്റെ കൈകളിലും കാലിലും പൊള്ളലേറ്റു. ഇടുക്കിയിൽ രണ്ട് പേര് പൊള്ളലേറ്റു. കിളിമാനൂരിലെ ലതികയ്ക്കും സൂര്യാതപം ബാധിച്ചു. വേനല്‍ച്ചൂടിനെ തുടർന്ന് കോട്ടയം വൈക്കത്ത് പശുവും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Photo and News Source: Janmabhumi



