സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അതികഠിനമായ ചൂടിനെതിരെ ജനങ്ങൾ സർക്കാരുമായി കൈകോർത്തുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. സർക്കാരും, തദ്ദേശ സ്ഥാപനങ്ങളും, ബഹുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ച് ഈ പ്രശ്നം നേരിടണമെന്നാണ് ആവശ്യം. മനുഷ്യർക്കും ജീവജാലങ്ങൾക്കും വെള്ളം ലഭ്യമാക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സർക്കാർ നല്‍കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. ആവശ്യമുള്ളിടങ്ങളിൽ താല്‍ക്കാലിക തണ്ണീര്‍പന്തലുകളും തണലിടങ്ങളും ഒരുക്കാൻ പാർട്ടിയും സംഘടനകളും മുന്നോട്ടുവരണം. സംസ്ഥാനത്ത് പലയിടത്തും താപനില 40 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലാണ്.

പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു നടപടികൾ തീരുമാനിച്ചു.

Photo and News Source: Kairali News