പത്തനംതിട്ടയിലെ മുണ്ടത്തിക്കോട് പടക്കപ്പുരയിൽ ഏപ്രിൽ 21-നുണ്ടായ സ്ഫോടനത്തിൽ 15 പേർ മരണമടഞ്ഞു. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി മെയ് 7, 8-നു നടക്കുന്ന പെരുന്നാളിനോടനുബന്ധിച്ച വെടിക്കെട്ട് ഉപേക്ഷിച്ചു.
വെടിക്കെട്ടിനായി നീക്കിവച്ചിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പള്ളി അധികൃതർ തീരുമാനിച്ചു. തൃശ്ശൂർ പൂരത്തിന്റെ മുന്നോടിയായ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിൽ സംഭവിച്ച ദുരന്തമാണ് സംസ്ഥാനത്തെ ആഴത്തിൽ ബാധിച്ചത്.
സർക്കാർ ഉന്നതതല യോഗത്തിലൂടെ തൃശ്ശൂർ പൂരത്തിനും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, മഠത്തിൽവരവ് തുടങ്ങിയ ചടങ്ങുകൾ പതിവുപോലെ നടക്കും.
Photo and News Source: Kerala Online News



