തിരുവനന്തപുരം: യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ മെയ് 15-നകം പുതിയ സർക്കാർ അധികാരത്തിലാവുമെന്ന് ജ്യോത്സ്യരുടെ നിർദ്ദേശം. മെയ് 4-ന് വോട്ടെണ്ണലും 5-ന് പാർട്ടി യോഗവും. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ യോഗത്തിൽ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻറിനെ ചുമതലപ്പെടുത്തും. അന്നുതന്നെ എഐസിസി സംഘം ഡൽഹിയിൽ എത്തി പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് എംഎൽഎമാരുടെ അഭിപ്രായം ശേഖരിക്കും. ആറാം തിയതി വൈകുന്നേരത്തോടെ ഡൽഹിയിൽ എഐസിസി അധ്യക്ഷന് റിപ്പോർട്ട് സമർപ്പിക്കും.
തുടർന്ന് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വിഡി സതീശൻ തുടങ്ങിയ നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കും. പ്രവർത്തക സമിതി അംഗങ്ങളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരോടും അഭിപ്രായം ആരാഞ്ഞ് പുതിയ മുഖ്യമന്ത്രി തീരുമാനിക്കും. കോൺഗ്രസിന്റെ നടപ്പുശീല പ്രകാരം തർക്കങ്ങളും ബലാബലങ്ങളും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം തീരുന്നതോടെ മെയ് 15-നകം പുതിയ സർക്കാർ അധികാരമേൽക്കും. ഘടകകക്ഷികളുമായുള്ള ചർച്ചയിൽ ഏകദേശ ധാരണയുമുണ്ട്.
Photo and News Source: Sathyam Online



