രാഘവ് ചദ്ദയുടെ ബിജെപി ചേരൽ തീരുമാനം യുവാക്കളുടെ പ്രതിഷേധത്തിന് കാരണമായി. ഇൻസ്റ്റാഗ്രാമിൽ 24 മണിക്കൂറിനുള്ളിൽ പത്തു ലക്ഷത്തിലധികം പേർ അദ്ദേഹത്തെ അൺഫോളോ ചെയ്തു. വെള്ളിയാഴ്ച 14.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് ശനിയാഴ്ച 13.5 മില്യണായി കുറഞ്ഞു.
‘UnfollowRaghavChadha’ എന്ന ഹാഷ്ടാഗ് പ്രചാരണവും ശക്തമായി. ചദ്ദ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവ നീക്കം ചെയ്തതും വിമർശനത്തിന് പിന്നാലെയായി. തന്നെ ശരിയായ മനുഷ്യൻ എന്ന് വിശേഷിപ്പിച്ച ചദ്ദയുടെ വാചകം വഞ്ചനയാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണമുയർന്നു.
എഎപി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരിൽ ചദ്ദ ഉൾപ്പെടുന്നു. രാജ്യസഭയിലെ എഎപിയുടെ അംഗബലം പത്തിൽ നിന്ന് മൂന്നായി ചുരുങ്ങി. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായ ഈ നീക്കം പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് എഎപി ആരോപിച്ചു.
Photo and News Source: Malayalam Express



