ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കാൻ തേജസ് എംകെ2 യുദ്ധവിമാനം പ്രധാന പങ്കുവഹിക്കും. രണ്ട് മണിക്കൂറോളം തുടർച്ചയായി യുദ്ധം ചെയ്യാനുള്ള കഴിവ് ഈ വിമാനത്തിന് ഉണ്ട്. നിലവിൽ ഉപയോഗിക്കുന്ന തേജസ് എംകെ1, എംകെ1എ ജെറ്റുകൾക്ക് 57 മിനിറ്റ് മാത്രമേ തുടർച്ചയായി ദൗത്യം ചെയ്യാനാവൂ.
തേജസ് എംകെ2-ല്‍ കൂടുതൽ മിസൈലുകൾ ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. എട്ടോളം ബിയോണ്ട്-വിഷ്വൽ-റേഞ്ച് (BVR) മിസൈലുകൾ വഹിക്കാനുള്ള കഴിവ് ഈ വിമാനത്തിന് ഉണ്ട്. നിലവിലുള്ള മോഡലുകളിൽ നാല് മിസൈലുകൾ മാത്രമേ ഘടിപ്പിക്കാനാവൂ. അതിനാൽ ആക്രമണശേഷി ഇരട്ടിയാകും.
2026 മെയ് മാസത്തോടെ തേജസ് എംകെ2യുടെ ആദ്യ പറക്കൽ പൂർത്തിയാകുമെന്ന് ഡിആർഡിഒ അറിയിച്ചു. നവീകരണമെന്നതിലുപരി പുതിയ സാങ്കേതികവിദ്യകളും ഉൾക്കൊള്ളിച്ച പതിപ്പാണ് തേജസ് എംകെ2. യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ കഴിവുള്ള ഈ വിമാനം ഇന്ത്യയുടെ വ്യോമശക്തി വർദ്ധിപ്പിക്കും.
Photo and News Source: Janmabhumi



