ഗുജറാത്തിലെ സൂറത്തിൽ സംഭവിച്ച പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മുഹമ്മദ് അസീസ് എന്ന 49 കാരനെ നാട്ടുകാർ മർദ്ദിച്ചു. രാത്രി 8:15 ഓടെ അറ്റ്ലാന്റ മാളിന് സമീപം പെൺകുട്ടിയെ കടന്ന് പിടിച്ച അസീസിനെ, നിലവിളി കേട്ട് ഓടിയെത്തിയ ജനങ്ങൾ പിടികൂടി.

പ്രതിയെ മർദ്ദിക്കാൻ തുടങ്ങിയ ജനക്കൂട്ടം, സംഘർഷാവസ്ഥയിലായി. ഈ വാർത്ത പരന്നതോടെ ആയിരക്കണക്കിന് പേർ പ്രദേശത്ത് തടിച്ചുകൂടി. പോലീസ് വാഹനം എത്തിയപ്പോൾ, ജനക്കൂട്ടം അയാളെ വാനിൽ നിന്ന് വലിച്ചിറക്കി വീണ്ടും മർദ്ദിച്ചു.

വളരെ പ്രയാസപ്പെട്ടാണ് ജനക്കൂട്ടത്തിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷന് പുറത്തും, പ്രതിക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസുകാരെ വിന്യസിച്ചു.

Photo and News Source: Janmabhumi