ചായ ഉണ്ടാക്കുന്നതില്‍ ശരിയായ രീതി പാലനുസരിച്ച് ഗുണങ്ങള്‍ കിട്ടുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തിളച്ച വെള്ളത്തില്‍ ചായപ്പൊടി ഇട്ട ശേഷം അഞ്ച് മിനിറ്റ് അടച്ചിടുക. അങ്ങനെ ചായയുടെ കടുപ്പം കുറയുകയും രുചിയും മണവും നിലനില്‍ക്കുകയും ചെയ്യും. വെള്ളത്തിനും ചായപ്പൊടിക്കും 200 മില്ലി ലിറ്ററിന് 5. 2 ഗ്രാം എന്ന അനുപാതം പാലിക്കുക. പാലും ചായയും ഒരുമിച്ച് തിളപ്പിക്കരുത്. വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ചായയുടെ ചവർപ്പ് കൂടും.
പാല്‍ കട്ടന്‍ ചായയില്‍ ചേർത്ത ശേഷം മധുരം ചേർക്കുക. നാരങ്ങ, പുതിനയില, ക്രീം തുടങ്ങിയവ ചേർത്ത് ചായയുടെ രുചി മാറ്റി കൂട്ടാം. ഈ രീതി പാലിന്റെ ഗുണങ്ങളെ നിലനിർത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
Photo and News Source: Kerala Online News



