ചെങ്ങന്നൂർ സ്വദേശിയായ അധ്യാപിക സ്മിത എൻ. പിള്ള (35) മാലദ്വീപിലെ ഗഫ്ധാൽ അടോൾ സ്‌കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മൂക്കിനു ഗുരുതര പരിക്കേറ്റു. 12-ന് ക്ലാസിൽ ഗെയിം കളിക്കുന്നതു തടഞ്ഞപ്പോഴായിരുന്നു സംഭവം. തുടർചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലാണ് അവരെ നാട്ടിലെത്തിക്കുന്നത്. വിദ്യാർഥിയെ സ്‌കൂളിൽനിന്ന് ഒരാഴ്ചത്തേക്കു സസ്‌പെൻഡ് ചെയ്തു. ക്ലാസിൽ ഗെയിം കളിക്കുന്ന വിദ്യാർഥിയെ താക്കീതു നൽകിയ സ്മിതയുടെ ഫോൺ എടുത്തെറിഞ്ഞു. തുടർച്ചയായി മൂക്കിനടിക്കുകയും തലയുടെ പിൻഭാഗത്തും ഇടിക്കുകയും ചെയ്തു. രക്തം വാർന്നു ബോധരഹിതയായ അവരെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. മൂക്കിന്റെ എല്ലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. ചൊവ്വാഴ്ച ആശുപത്രിയിൽനിന്നു വിടുതൽവാങ്ങി ഗദ്ദു ദ്വീപിലേക്കു മടങ്ങി. 30-നു ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റെടുത്തിരിക്കുമ്പോഴായിരുന്നു

സംഭവം. രണ്ടുദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സ ആവശ്യമാണ്.

Photo and News Source: Mathrubhumi