കൊച്ചി: ഷവോമി ഇന്ത്യ പുതിയ റെഡ്മി എ7, റെഡ്മി എ7 പ്രോ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. 6.88 ഇഞ്ച് ഡിസ്‌പ്ലേയുള്ള എ7 മോഡലിന് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ പ്രോ മോഡലിന് ലഭ്യമാണ്. ടിയുവി സർട്ടിഫിക്കേഷനും വെറ്റ് ടച്ച് സാങ്കേതികവിദ്യയും കണ്ണുകളുടെ സംരക്ഷണത്തിനും നനവുള്ള സാഹചര്യങ്ങളിൽ ഫോണിന്റെ ഉപയോഗത്തിനും സഹായിക്കുന്നു.

13 മെഗാപിക്‌സൽ പിൻ ക്യാമറയും 8 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഈ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 15W ചാർജിംഗ് പിന്തുണയും 7.5W വയർഡ് റിവേഴ്‌സ് ചാർജിംഗ് സംവിധാനവും ലഭ്യമാണ്. 64GB ഇന്റേണൽ സ്റ്റോറേജും വിർച്വൽ റാം എക്സ്പാൻഷനും ഫോണുകളിൽ ഉണ്ട്. റെഡ്മി എ7 പ്രോയിൽ ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഡ്യുവൽ നാനോ സിം പിന്തുണയോടൊപ്പം 2TB വരെ മെമ്മറി വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ലഭ്യമാണ്. കറുപ്പ്, നീല നിറങ്ങളിൽ ലഭ്യമായ എ7(3GB+64GB) മോഡലിന്റെ വില 10,499 രൂപയാണ്. പ്രോ മോഡലിന്റെ(4GB+64GB) കറുപ്പ്, ഓറഞ്ച് വേരിയന്റുകൾക്ക് 11,499 രൂപയാണ് ലോഞ്ച് വില.

Photo and News Source: Sathyam Online