വ്യാപാര ആഴ്ചയായ 2026 ഏപ്രിൽ 27 മുതൽ മേയ് 1 വരെ കമ്മോഡിറ്റി വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് പ്രഖ്യാപനവും (ഏപ്രിൽ 29) സാമ്പത്തിക ഡാറ്റകളും ഈ ചാഞ്ചാട്ടത്തിന് കാരണമാകും. ഫെഡിന്റെ പലിശ നിരക്ക് നയത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചാൽ സ്വർണവും വെള്ളിയും വിലയിലുണ്ടാകും ഉയർച്ച. എന്നാൽ കർക്കശ നിലപാട് സ്വീകരിച്ചാൽ വിലയേറിയ ലോഹങ്ങളുടെ വിലയിൽ സമ്മർദം ഉണ്ടാകും.
യു.എസിന്റെ ഒന്നാം പാദ ജി.ഡി.പി കണക്കുകളും പണപ്പെരുപ്പ നിരക്കും അടുത്തയാഴ്ച പുറത്തുവരും. ഇതും കമ്മോഡിറ്റി വിപണിയുടെ ഭാവിയെ സ്വാധീനിക്കും. എനർജി വിഭാഗത്തിൽ ക്രൂഡ് ഓയിൽ, നാച്വറൽ ഗ്യാസ് എന്നിവയുടെ സംഭരണവും ആഗോള ആവശ്യകതയും വിപണിയുടെ ഗതിയെ നിർണയിക്കും. സ്വർണത്തിന്റെ ഡെറിവേറ്റീവ് കോൺട്രാക്ടിൽ 2.66% ഇടിവ് രേഖപ്പെടുത്തി 4,709 ഡോളറിൽ ക്ലോസിങ് കുറിച്ചു. സ്വർണത്തിന്റെ അടുത്ത സപ്പോർട്ട് നിലവാരം 4,405 ആയി കണക്കാക്കപ്പെടുന്നു.
Photo and News Source: Dhanam



