കോഴിക്കോട് മുക്കത്ത് നടന്ന മോഷണക്കേസിൽ മൂന്നംഗ സംഘം എസ്. ഐ. യുടെ വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും മോഷ്ടിച്ചു. സംഭവത്തിൽ മിയാസ് ബാബു(20) എന്നയാൾ പിടിയിലായി. വൈകീട്ട് നടന്ന സംഭവത്തിൽ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യപിച്ച ശേഷം മോഷ്ടിക്കാനായി ഇവർ വീട്ടിലേക്ക് കയറുകയായിരുന്നു. വീട്ടിലെ അഞ്ചോളം വാതിലുകൾ തകര്ത്തിയ നിലയിലായിരുന്നു. ഫ്രിഡ്ജിലെ കോഴിമുട്ട ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കിയശേഷം പണം മോഷ്ടിച്ചു.
ലാപ്ടോപ്പുമായി പുറത്തിറങ്ങിയപ്പോൾ താമസക്കാരനായ സനീഷ് ഇവരെ പിടികൂടിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Photo and News Source: Newsthen



