ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കെഎൽ രാഹുല്‍, മഹേന്ദ്ര സിംഗ് ധോനിയെ പിന്നിലാക്കി.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 16 റൺസ് നേടിയതോടെയാണ് രാഹുല്‍ ഈ നേട്ടം കൈവരിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം റൺസ് 5443 ആയി ഉയർന്നു. ധോനിയെക്കാൾ 4 റൺസ് കൂടുതലാണിത്. 152 മത്സരങ്ങളിൽ നിന്നാണ് രാഹുല്‍ ഈ നേട്ടം കൈവരിച്ചത്.

വിരാട് കോഹ്‌ലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രാഹുല്‍ ഏഴാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഐപിഎല്ലിൽ 5 സെഞ്ച്വറികളും 42 അർദ്ധ സെഞ്ച്വറികളും രാഹുല്‍ നേടിയിട്ടുണ്ട്. ധോനി 278 മത്സരങ്ങളിൽ നിന്ന് 5439 റൺസ് നേടിയിട്ടുണ്ട്. 24 അർദ്ധ സെഞ്ച്വറികളാണ് അദ്ദേഹത്തിനുള്ളത്.

Photo and News Source: Samakalika Malayalam