ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയില്‍ നെറ്റ്‌വർക്കായ മൈജി 2025-26 സാമ്പത്തിക വർഷത്തിൽ 5,000 കോടി രൂപ ലക്ഷ്യമിട്ടിരുന്നുവെങ്കിലും 5,500 കോടി രൂപ വിറ്റുവരവ് നേടി. അടുത്ത സാമ്പത്തിക വർഷം 7,500 കോടി രൂപ ലക്ഷ്യമിടുന്ന കമ്പനി, ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയർത്താനും പദ്ധതിയിടുന്നു.

ഓണക്കാലത്ത് മാത്രം 1,600 കോടി രൂപ വിറ്റുവരവ് നേടിയ മൈജി, 40 മുതൽ 50 വരെ പുതിയ ഷോറൂമുകൾ തുറക്കാൻ തയ്യാറാണ്. കേരളം, കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൈജി, ഉത്തരേന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കും.

2006-ൽ കോഴിക്കോട് 3ജി മൊബൈല്‍ വേൾഡെന്ന പേരിൽ ആരംഭിച്ച മൈജി ഇന്ന് 150-ലധികം ഷോറൂമുകളും 150-ലധികം കെയർ സർവീസ് സെന്ററുകളുമായി വളർന്നിരിക്കുന്നു. വിദഗ്ദ്ധ ടെക്നീഷ്യൻമാരുടെ സേവനത്തോടെ മികച്ച സർവീസ് ഉറപ്പാക്കുന്ന മൈജി, ഹൈ-ലെവൽ റിപ്പയർ സെന്ററുകളും ആരംഭിക്കാൻ പദ്ധതിയിടുന്നു.

Photo and News Source: Dhanam