നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റെ പിറന്നാളിന് ലോകയുടെ സംവിധായകൻ ഡൊമിനിക് അരുൺ ആശംസകൾ അറിയിച്ചു. 2017 മുതലുള്ള ദീർഘകാല സൗഹൃദവും പ്രൊഫഷണൽ ബന്ധവും അദ്ദേഹം സ്മരിച്ചു. ‘‘നീ എന്റെ ഏറ്റവും വലിയ അസത്താണ്, ഞാൻ ഉദേശിച്ചത് സ്വത്താണ്’’ എന്ന് ഡൊമിനിക് കുറിച്ചു.
ശാന്തിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ‘‘9 വർഷമെടുത്തെങ്കിലും, സുഹൃത്തുക്കളുടെ പിറന്നാൾ പോസ്റ്റ് ലഭിച്ചു. നന്ദി, പ്രിയപ്പെട്ട തല്ലുകൊള്ളി. നല്ല ഫോട്ടോ സെലക്ഷന് നന്ദി കല്യാണി പ്രിയദർശൻ’’ എന്ന് അവർ കുറിച്ചു.
ശാന്തിയുടെ കമന്റിന് മറുപടിയായി കല്യാണി പ്രിയദർശൻ ‘എനിക്കും പറയാനുണ്ട്’ എന്ന് ടാഗുചെയ്ത് പ്രതികരിച്ചു. ടൊവിനോ തോമസ്, നസ്‌ലിൻ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, നിശാന്ത് സാഗർ തുടങ്ങിയവരും ശാന്തിക്ക് ആശംസകൾ അറിയിച്ചു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’യുടെ തിരക്കഥ ശാന്തിയായിരുന്നു രചിച്ചത്. ‘തരംഗ’ എന്ന കന്നിച്ചിത്രത്തിലൂടെ ശാന്തിയെ വെള്ളിത്തിരയിലേക്ക് എത്തിച്ചതും ഡൊമിനിക് തന്നെ.
Photo and News Source: Samakalika Malayalam



