മുംബൈ: ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയൊരു ഷോക്ക്. സ്മാർട്ട്‌ഫോണുകളുടെ വില 15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനയാണ് ഇതിനു പ്രധാന കാരണം. രാജ്യത്ത് ഇരുനൂറിലധികം മോഡലുകൾ ലഭ്യമാണ്. ഇതിൽ എൺപതോളം മോഡലുകളുടെ വില വർധിക്കുമെന്ന് കൗണ്ടർ പോയിന്റ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ-ജൂൺ കാലയളവിൽ വിലവർധന നടപ്പാക്കാനുള്ള സാധ്യതയുണ്ട്. പുതിയ ഫോണുകളുടെ അവതരണം കൂടുതൽ അധികചെലവിനു കാരണമാകുന്നു. 15,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ മെമ്മറി വിലയിൽ 20 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്.

പല കമ്പനികളും ഫോണുകളുടെ ഫീച്ചറുകൾ കുറച്ച് വിലവർധന ഒഴിവാക്കാൻ ശ്രമിക്കുന്നു. മെമ്മറി 128 ജിബിയിൽ നിന്ന് 64 ജിബിയാക്കി കുറയ്ക്കാൻ കമ്പനികൾ തയ്യാറാകുന്നു. ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ ഇത് സ്ഥിരീകരിക്കുന്നു.

Photo and News Source: Mathrubhumi