മോഹന്‍ലാലിന്റെ ‘കിലുക്കം 25’ യുഎസ് പര്യടനത്തില്‍ ആലപിച്ച കന്നഡ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ‘എണ്ടെണ്ടു നിന്നനു മതെതു’ എന്ന ഗാനം രാജ്കുമാറിന്റെ 1974 ലെ ചിത്രമായ ‘ഇരട് കനസു’യില്‍ നിന്നാണ്. കന്നഡ സിനിമാ പ്രേമികള്‍ ഈ ഗാനം ആവേശത്തോടെ പങ്കുവച്ചു. കര്‍ണാടകയില്‍ തലമുറകളിലൂടെ പ്രിയപ്പെട്ട ഈ ഗാനം വീഡിയോ വൈറലായതോടെ കന്നഡ ടെലിവിഷന്‍ ചാനലുകള്‍ പോലും ഇത് പ്രചരിപ്പിച്ചു.

ഡോ. രാജ്കുമാറിന്റെ മകനും ‘ജയിലര്‍ 2’ ചിത്രത്തിലെ മോഹന്‍ലാലിന്റെ സഹതാരവുമായ ശിവ രാജ്കുമാറുമായി ചിത്രത്തിന്റെ ഗെറ്റപ്പില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുഎസ് പര്യടനത്തിന്റെ ഭാഗമായി ഹൂസ്റ്റണ്‍, ടെംപ, ഡെട്രോയിറ്റ്, ന്യൂജഴ്സി എന്നിവിടങ്ങളില്‍ പരിപാടികള്‍ നടന്നു. ഹൂസ്റ്റണിലും ടെംപയിലും പരിപാടികള്‍ കഴിഞ്ഞു. ഡെട്രോയിറ്റിലെ പരിപാടി ഇന്നാണ്.

Photo and News Source: Asianet News