ലഖ്‌നൗ: മുന്‍ പഞ്ചാബ് കിങ്‌സ് താരം തന്മയ് ശ്രീവാസ്തവ ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു. ഇത്തവണ കളിക്കാരനല്ല, ഓണ്‍ ഫീല്‍ഡ് അംപയറായി! മെയ് 28-ന് മുള്ളന്‍പുരിയിൽ നടക്കുന്ന പഞ്ചാബ് കിങ്‌സ്- രാജസ്ഥാന്‍ റോയൽസ് മത്സരത്തിലാണ് തന്മയ് അരങ്ങേറുന്നത്. 2008-ൽ കളിക്കാരനായി ഐപിഎൽ അരങ്ങേറ്റം കുറിച്ച തന്മയ്, 18 വർഷത്തിന് ശേഷം തന്റെ പഴയ ടീമിനെ നിയന്ത്രിക്കാൻ വരുന്നു. ഉത്തരപ്രദേശിന്റെ മുന്‍ രഞ്ജി താരമായ തന്മയ്, യുപിയിൽ നിന്നും ഐപിഎല്‍ അംപയറാകുന്ന ആദ്യ വ്യക്തിയുമാണ്.

കഴിഞ്ഞ സീസണിൽ ഫോര്‍ത്ത് അംപയറായി പ്രവർത്തിച്ച തന്മയ്, ഈ സീസണിൽ നാല് മത്സരങ്ങൾ ഓണ്‍ ഫീല്‍ഡ് അംപയറായി നിയന്ത്രിക്കും. അണ്ടർ 19 ലോകകപ്പ് നേടിയ സംഘത്തിൽ അംഗമായിരുന്ന തന്മയ്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 90 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 4,918 റൺസ് നേടിയ കളിക്കാരനെന്ന നിലയിൽ കരിയർ അവസാനിപ്പിച്ച ശേഷം, ആര്‍സിബിയുടെ സ്‌കൗട്ടായും പ്രവർത്തിച്ചിട്ടുണ്ട്. പരിശീലകനാകാനുള്ള പരീക്ഷകളും തയ്യാറാക്കുന്നു.

Photo and News Source: Samakalika Malayalam