കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത ചൂടിൽ നിന്നുള്ള ആശ്വാസമായാണ് ഈ മഴ കണക്കാക്കപ്പെടുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64. 5 മുതൽ 115. 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഉയർന്ന താപനിലയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസുമാണ്. തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ 36-37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Photo and News Source: Kairali News



