ഇന്ന് നാലുമണിക്ക് എന്ത് ഉണ്ടാക്കാം? ഇതാ ഒരു റെസിപ്പി !

മുട്ട മസാലയ്ക്കും പത്തിരിക്കും വേണ്ട ചേരുവകൾ തയ്യാറാക്കി. മുട്ട, മൈദ, ഉപ്പ്, വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു. വെളിച്ചെണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില വഴറ്റി. മസാല പൊടികൾ ചേർത്ത് വഴറ്റി, പിന്നെ തക്കാളി ചേർത്ത് ഉപ്പ് ഇടി.

മുട്ട പൊട്ടിച്ച് ചിക്കി പൊരിച്ച് ഡ്രൈ ആവുന്നത് വരെ വേവിച്ചു. തയ്യാറാക്കിയ മാവ് കൊണ്ട് ദോശ ചുട്ടെടുത്തു. ഓരോ ദോശയിലും മുട്ട മസാല വെച്ച് റോൾ ചെയ്തു. ഏകദേശം 10 പത്തിരി തയ്യാറായി.

രണ്ടു മുട്ടയിലേക്ക് മഞ്ഞൾ പൊടി, ഉപ്പ്, പാൽ ചേർത്ത് അടിച്ചു. നോൺസ്റ്റിക് പാനിൽ നെയ്യ് ചൂടാക്കി ഓരോ റോളും മുട്ട മിശ്രിതത്തിൽ മുക്കി ചെറിയ തീയിൽ മൊരിച്ചു. ഇപ്പോൾ സുഗന്ധമുള്ള പത്തിരി തയ്യാറായി!

Photo and News Source: Kerala Online News