ഹെൽത്തി ഇല തോരൻ തയ്യാറാക്കാൻ ആദ്യം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക്, ഉണക്കമുളക് എന്നിവ പൊട്ടിക്കുക.
അടുത്തതായി സാമ്പാർ ചീര അരിഞ്ഞ് ചേർത്ത് ഉപ്പ് ഇടുക. അഞ്ച് മിനിറ്റ് അടച്ച് വേവിക്കുക. ഇതിനിടയിൽ തേങ്ങ, ജീരകം, പച്ചമുളക്, മഞ്ഞൾപൊടി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചതച്ചെടുക്കുക.
തേങ്ങാക്കൂട്ടിനെ സാമ്പാർ ചീരയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. വെള്ളം വറ്റുന്നതുവരെ തുറന്നുവച്ച് വേവിക്കുക. ഇങ്ങനെ തയ്യാറാക്കിയ ഹെൽത്തി ഇല തോരൻ വിളമ്പാം. രുചികരവും പോഷക സമൃദ്ധവുമായ ഈ വിഭവം വേഗം തയ്യാറാക്കാവുന്നതാണ്.
Photo and News Source: Kerala Online News


