കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലെ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ നാല് പേരെതിരെ ചന്തേര പോലീസ് കേസെടുത്തു. 28 വയസ്സുകാരനായ വരൻ ഷാബിർ ഷെയ്ഖ് 16 വയസ്സുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ വരനും, പെൺകുട്ടിയുടെ പിതാവും, ഉസ്താദ് റഹ്മത്തുള്ളയും, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും പള്ളി സെക്രട്ടറിയുമായ പി.കെ. താജുദ്ദീനും ഉൾപ്പെടുന്നു.

ഗ്രാമപഞ്ചായത്ത് മെമ്പറായ സെക്രട്ടറി താജുദ്ദീന്റെ ഒത്താശയോടെ നടന്ന വിവാഹം കഴിഞ്ഞ ഏപ്രിൽ 13-ന് ‘കാനത്ത് കല്യാണം’ എന്ന പേരിൽ പള്ളിയിൽ വെച്ചായിരുന്നു. സ്വന്തം മഹല്ല് കമ്മിറ്റി വിവാഹം നടത്താൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഈ നടപടി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജില്ലാ ശിശുക്ഷേമ വികസന വകുപ്പ് അന്വേഷണം നടത്തി. ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ചൈൽഡ് ലൈനും പോലീസും തീരുമാനിച്ചു.

Photo and News Source: Janam TV