തിരക്കുള്ള സമയത്ത് ഇഡലി, ദോശ എന്നിവക്ക് ചേരുന്ന പച്ചച്ചമ്മന്തി പ്രീമിക്സ് ഉണ്ടാക്കി വെച്ചാൽ മതി. മല്ലിയില, പുതിനയില, പച്ചമുളക്, ഇഞ്ചി, പൊട്ടുകടല, ഉപ്പ്, ചാട്ട് മസാല എന്നിവ ചേർത്ത് ഈ ചമ്മന്തി തയ്യാറാക്കാം.

ആദ്യം ഇലകൾ നന്നായി കഴുകി, വെള്ളം പൂർണ്ണമായി കളയുക. ഇലകളും പച്ചമുളകും ഇഞ്ചിയും നന്നായി ഉണക്കിയെടുക്കണം. ശേഷം ഈ ചേരുവകൾ പൊടിച്ചെടുക്കുക. ഒപ്പം പൊട്ടുകടല, ഉപ്പ്, ചാട്ട് മസാല എന്നിവയും ചേർക്കുക.

വായു കടക്കാത്ത പാത്രത്തിൽ ഈ ചമ്മന്തിപ്പൊടി ഫ്രിഡ്ജിൽ വെച്ചാൽ മാസങ്ങളോളം ഫ്രഷായിരിക്കും. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. ഒരു സ്പൂൺ പൊടി എടുത്ത് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് ചേർത്താൽ ഫ്രഷ് പച്ചച്ചമ്മന്തി ലഭിക്കും.

Photo and News Source: Kairali News