തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. പൊതുവിടങ്ങളിലും സ്‌കൂളുകളിലും തണ്ണീര്‍പ്പന്തലും കൂള്‍ റൂഫും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കാനും തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ നടപ്പിലാക്കാനും തുക അനുവദിക്കാനും നിർദ്ദേശിച്ചു. കുടിവെള്ള ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കും. പൊതുവിടങ്ങളിലും വഴിയോരങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും തണ്ണീര്‍പ്പന്തലുകൾ സജ്ജമാക്കും.
മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹീറ്റ് റെസിലിയന്റ് ആക്കാനും ഇഴജന്തുക്കളെക്കുറിച്ചും മതിയായ ആന്റി വെനം ആശുപത്രികളെക്കുറിച്ചും അദ്ദേഹം നിർദ്ദേശിച്ചു. ഉന്നതതല യോഗത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Photo and News Source: Sathyam Online



