ഫിഫ ലോകകപ്പിൽ ഇറാന്‍ക്ക് പകരം ഇറ്റലിയെ കളിപ്പിക്കണമെന്ന ട്രംപിന്റെ പ്രതിനിധിയുടെ നിർദ്ദേശത്തെ ഇറ്റലി കടുത്ത വിമർശനത്തോടെ തള്ളിക്കളഞ്ഞു. ട്രംപിന്റെ നിർദ്ദേശം ലജ്ജാകരമാണെന്ന് ഇറ്റാലിയൻ ധനകാര്യമന്ത്രി ജിയാകാർലോ ജിയോർഗെറ്റി പ്രസ്താവിച്ചു.

ഇറ്റാലിയൻ കായികമന്ത്രി ആൻഡ്രിയ അബോഡിയും ട്രംപിന്റെ നിർദ്ദേശം അനുചിതമാണെന്ന് വ്യക്തമാക്കി. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ജൂൺ 12-ന് ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ ഇറ്റലി യോഗ്യത നേടിയിട്ടില്ല. ഇറാൻ പകരം ഇറ്റലിയെ കളിപ്പിക്കണമെന്ന യുഎസിന്റെ ആവശ്യം ഫിഫ നിരാകരിച്ചു.

Photo and News Source: 24 News