കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധം വലിയ കോലിളക്കം സൃഷ്ടിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്പിച്ചെന്ന ഗൺമാന്റെ പരാതി പൊളിഞ്ഞു. ഉന്തുംതള്ളും മാത്രമാണുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്കാതിരുന്ന മന്ത്രി, രണ്ടുദിവസം മുമ്പ് വിശദമായ മൊഴി നല്കി. കണ്ണൂരിലെത്തിയ മന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാർ ക്രൂരമായി മർദ്ദിച്ചതാണ് വർദ്ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നിൽ ഉന്തുംതള്ളും ബഹളം ഉണ്ടായി. പ്രതിഷേധം റോഡുനീളെ വ്യാപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ ആശുപത്രിയിലെത്തി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ് യുക്കാരെ ടൗൺ പോലീസ് റെയിൽവേ പോലീസിന് കൈമാറി. രാത്രി എഫ്ഐആർ ഇട്ടു. പുലർച്ചെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡിൽ.
രണ്ടാഴ്ച കഴിഞ്ഞാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിൽ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടില്ല. സുരക്ഷയ്ക്കായി എത്തിയ ടൗൺ പോലീസിലെ മൂന്ന് പോലീസുകാരും പരിക്കേറ്റിരുന്നു.
Photo and News Source: Newsthen



